ഗവർണർ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകൾ നടത്തിയാൽ കർശന നടപടി; കേരള ഗവർണർ

ഗവർണർ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകൾ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികൾ ശക്തമായ നടപടി ക്ഷണിച്ചുവരുത്തുമെന്നും മുഖ്യമന്ത്രിക്കും മന്ത്രി സഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
വി.സി നിയമനവുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർകേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്കാണ് കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്നും വിട്ടുനിന്ന പതിനഞ്ച് അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവർണർ മുന്നോട്ടു പോകുന്നത്.
ഒക്ടോബർ 24ന് കേരള വി.സിയുടെ കാലവധി അവസാനിക്കാനിരിക്കെയാണ് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ വി.സിമാർക്ക് കത്ത് അയച്ചത്. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്കാണ് കത്തയച്ചത്. 10 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വി.സിമാരായി നിയമിക്കാൻ കഴിയുക. ഉടനടി പട്ടിക നൽകണമെന്നാണ് കത്തിൽ നിർദേശം നൽകിയിരിക്കുന്നത്. ഒരു വി.സിയുടെ കാലാവധി അവസാനിച്ചാൽ താൽക്കാലിക ചുമതല മറ്റു വി.സിമാർക്ക് നൽകാറാണ് പതിവ്. അതിൽ നിന്നു വ്യത്യസ്തമായാണ് വി.സിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവർണർ മുന്നോട്ടു പോകുന്നത്.
chc