വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. അപകടത്തിൽ അദ്ദേഹം അതീവ ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പടെ ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. എറണാകുളം മാര്‍ ബസേലിയോസ് സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.