പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി


പോലീസിനെതിരേ വിമർശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. കോഴിക്കോട് മെഡിക്കല്‍ കോളജിലെ അതിക്രമ സംഭവത്തിൽ പ്രതിചേര്‍ക്കപ്പെട്ട പൊതു പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും പോലീസ് വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കെതിരേയും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും മോഹനൻ വിമർശനം ഉന്നയിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് പോലീസ് റെയ്ഡ് നടത്തുകയാണ്.

സിപിഎമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേട്ടയാടാനും എല്‍ഡിഎഫ് സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനുമാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും മോഹനൻ പറഞ്ഞു.

article-image

a

You might also like

Most Viewed