അഞ്ച് മണിക്കൂറിനൊടുവിൽ മോചനം; തൂണുകൾക്കിടയിൽ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി


കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനകത്ത് തൂണുകൾക്കിടയിൽ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബസ് പുറത്തേക്ക് ഇറക്കാനായത്. 

കോഴിക്കോട് ബസ് സ്റ്റാന്റ് നിർമാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ഇപ്പോൾ പുതിയ വിവാദം. ബസുകൾ വരെ കഷ്ടപ്പെട്ടാണ് തൂണുകൾക്കിടയിൽ പാർക്ക് ചെയ്യാറ്. ഇത്തരത്തിൽ പാർക്ക് ചെയ്ത കെ സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്. ബസുകൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെതിരെ മുൻപും നിരവധി പരാതികൾ ഉയർന്നിരുന്നു.

ബസിന്റെ ചില്ലുകൾ തകരാതെ ബസ് പുറത്തെടുക്കുക എന്നതായിരുന്നു വെല്ലുവിളി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ ശ്രമം വിജയിക്കുകയായിരുന്നു. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സർവീസ് നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed