കേരളത്തിൽ‌ ലൗജിഹാദ് ഉണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ


കേരളത്തിൽ‌ ലൗജിഹാദ് ഉണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിൽ മതപരിവർത്തനം കാര്യമായിത്തന്നെ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ എസ്എൻഡിപിയുടെ നിലപാട് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് എസ്എൻഡിപിയുടെ പിന്തുണയെന്ന കാര്യം  പുറത്ത് പറയില്ല. 

ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. സ്ഥാനാർഥികൾ ആരും താരങ്ങളല്ലെന്നും സഭയാണ് ഇവിടെ താരമെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

You might also like

Most Viewed