കരിപ്പൂരിൽ വൻ സ്വർണവേട്ട; പത്ത് പേർ അറസ്റ്റിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട. പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 2.67 കിലോ സ്വർണം പിടികൂടി. ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. മൂന്ന് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയവരെയാണ് പോലീസ് പിടികൂടിയത്.