പാലക്കാട്ട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്ട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയത്തോട് സ്വദേശി സുബൈർ(41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മോസ്ക്കിൽ നിന്നും നിന്നും നിസ്ക്കാരത്തിന് ശേഷം പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയതിന് ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ നിന്ന് വീണുണ്ടായ നിസാര പരിക്കൊഴിച്ചാൽ സുബൈറിന്‍റെ പിതാവിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ല. പിന്നിൽ രാഷ്ട്രീയവൈരമാണോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് അറിയിച്ചു.