താമരശേരി ചുരത്തിൽ വീണ്ടും കെ സ്വിഫ്റ്റ് അപകടം

കെഎസ്ആർടിസി സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു. താമരശേരി ചുരത്തിൽ എട്ടാം വളവിൽ പാർശ്വഭിത്തിയിൽ ഇടിച്ചാണ് അപകടം. സുൽത്താൻ ബത്തേരി− തിരുവനന്തപുരം ഡീലക്‌സ് എയർ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അമിത വേഗതയാണ് അപകടമുണ്ടാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
ചുരത്തിലെ ആറാം വളവിൽ കെ സ്വിഫ്റ്റ് ബസ് ഇന്നലെ അപകടത്തിൽപ്പെട്ടിരുന്നു.