സിൽവർലൈൻ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് മുഖ്യമന്ത്രി
സിൽവർലൈൻ പദ്ധതി നടപ്പാക്കിയേ തീരൂവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എതിർപ്പുകൾ കാരണം പദ്ധതി ഉപേക്ഷിക്കില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വികസനവും പാടില്ലെന്ന് നിലപാടിനോട് യോജിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിൽവർലൈൻ വേഗം നടപ്പാക്കണമെന്നാണ് പൊതുവികാരമെന്നും വൈകുംതോറും
പദ്ധതിയുടെ ചെലവ് കൂടുമെന്നും പിണറായി വ്യക്തമാക്കി. പദ്ധതി നടപ്പാക്കുന്പോൾ പരിസ്ഥിതിനാശമുണ്ടാകില്ലെന്നും പദ്ധതി പശ്ചിമഘട്ടത്തെ തകർക്കുമെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ടത്തിൽ നിന്നും വിഭവങ്ങൾ ലഭിക്കില്ലെന്ന വാദം ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘സിൽവർലൈൻ പദ്ധതിമൂലം കേരളം രണ്ടായി പിളരില്ല. നെൽവയലുകൾക്കും ദേശാടനകിളികൾക്കും പദ്ധതിമൂലം ദോഷമുണ്ടാകില്ല. പദ്ധതിയോട് എല്ലാവരും യോജിക്കണം. എതിപ്പുകൊണ്ട് പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല,’ പിണറായി പറഞ്ഞു.

