ചലച്ചിത്ര സംഘടനകൾ ആഭ്യന്തര പരാതിപരിഹാര സമിതികൾക്കു രൂപം നൽകണമെന്ന് വനിതാ കമ്മീഷൻ

സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയാൻ ‘അമ്മ’ ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകൾ ആഭ്യന്തര പരാതിപരിഹാര സമിതികൾക്കു രൂപം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ഹൈക്കോടതിയിൽ. വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ ഹർജിയിലാണ് കമ്മീഷൻ ഇതു വ്യക്തമാക്കി സ്റ്റേറ്റ്‌മെന്‍റ് നൽകിയത്.
ചീഫ് ജസ്റ്റീസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി മാർച്ച് രണ്ടിനു പരിഗണിക്കാൻ മാറ്റി.