ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർ ഒളിവിലെന്ന് സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലം സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസമാണ് ശ്രീകാന്തിനെതിരേ പരാതി നൽകിയത്.
2020 ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽവെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടലിൽവെച്ചും ശ്രീകാന്ത് വെട്ടിയർ ലൈഗിംക പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.
ദിവസങ്ങൾക്ക് മുന്പേ സാമൂഹികമാധ്യമങ്ങളിൽ ശ്രീകാന്ത് വെട്ടിയാർക്കെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ചവരിലൊരാളാണ് ചൊവ്വാഴ്ച എറണാകുളം സെൻട്രൽ പോലീസ് േസ്റ്റഷനിലെത്തി നേരിട്ട് പരാതി നൽകിയത്.