ചാൻസലർ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധാർമികതയ്ക്ക് നിരക്കാത്തത് ചെയ്തു. ഇനിയും തെറ്റ് തുടരാൻ വയ്യ. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് ഓഫീന് നിർദേശം നൽകിയെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം, സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുമായി ബന്ധപ്പെട്ടു ഗവർണർ പരസ്യ വിമർശനം ഉന്നയിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉണ്ടാകും.