കിറ്റക്‌സിലെ ജീവനക്കാർ നടത്തിയ ആക്രമണം; 163 പേർ അറസ്റ്റിൽ

കൊച്ചി: കിഴക്കന്പലം കിറ്റക്‌സിലെ ജീവനക്കാർ നടത്തിയ ആക്രമണത്തിൽ ഇതുവരെ 163 പേരെ അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പടെ 12 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ആക്രമികൾ പോലീസ് ഇന്‍സ്‌പെക്ടറെ വധിക്കാന്‍ ശ്രമിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്.
എസ്എച്ച്ഒ ഉൾപ്പടെയുള്ള പോലീസിനെ വധിക്കാൻ ശ്രമിച്ചത് 50ലേറെ പേർ ചേർന്നാണെന്നും റിപ്പോർട്ടിലുണ്ട്. കൽൽ, മരവടി,മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചു. പോലീസ് ജീപ്പ് കത്തിച്ചു. സർക്കാരിന് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.