വയനാട് വെറ്ററിനറി സർ‍വകലാശാലയിലെ 13 വിദ്യാർ‍ഥികൾ‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു


വയനാട്: വെറ്ററിനറി സർ‍വകലാശാലയിലെ 13 വിദ്യാർ‍ഥികൾ‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർ‍ജ്. നോറോ വൈറസ് സ്ഥിരീകരിച്ചതിൽ‍ ആശങ്കവേണ്ടെന്നും മുൻകരുതൽ‍ നടപടി എടുത്തെന്നും പ്രതിരോധ പ്രവർ‍ത്തനങ്ങൾ‍ ഊർ‍ജിതമാക്കാന്‍ നിർ‍ദേശം നൽ‍കിയതായും മന്ത്രി വീണാ ജോർ‍ജ് പറഞ്ഞു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു.

നിലവിൽ‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. സൂപ്പർ‍ ക്ലോറിനേഷൻ ഉൾ‍പ്പെടെയുള്ള പ്രവർ‍ത്തനങ്ങൾ‍ നടന്നു വരുന്നു. കുടിവെള്ള സ്രോതസുകൾ‍ ശുചിയാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. കൃത്യമായ പ്രതിരോധത്തിലൂടെയും ചികിത്സയിലൂടെയും രോഗം വേഗത്തിൽ‍ ഭേദമാകുന്നതാണ്. അതിനാൽ‍ രോഗത്തെപ്പറ്റിയും അതിന്റെ പ്രതിരോധ മാർ‍ഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed