നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല; സ്ഥാനങ്ങൾ രാജിവച്ചു


തി​രു​വ​ന​ന്ത​പു​രം: ജ​യ്ഹി​ന്ദ് ചാ​ന​ല്‍ പ്ര​സി​ഡ​ന്‍റ്, വീ​ക്ഷ​ണം, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ര്‍​മാ​ന്‍, കെ.​ക​രു​ണാ​ക​ര​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ തു​ട​ങ്ങി കോ​ണ്‍​ഗ്ര​സി​നു കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല പ​ദ​വി​യി​ല്‍ നി​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ഒ​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ര്‍ 24-ാം തീ​യ​തി​യാ​ണ് അ​ദ്ദേ​ഹം രാ​ജി ന​ല്‍​കി​യ​ത്. ഈ ​പ​ദ​വി​ക​ള്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​ണ് വ​ഹി​ക്കേ​ണ്ട​തെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ വാ​ദം. അ​തേ​സ​മ​യം, ജ​യ്ഹി​ന്ദ്, വീ​ക്ഷ​ണം, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 35 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പുതിയ കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും വന്നതിനു ശേഷം മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞുനിൽക്കുകയായിരുന്നു. തങ്ങളെയും തങ്ങളുടെ ഒപ്പം നിൽക്കുന്ന ആളുകളെയും ഒതുക്കുകയും തഴയുകയും ചെയ്യുന്നുവെന്നും വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്ന് ആരോപിച്ചുമായിരുന്നു പ്രതിഷേധം. കെപിസിസി നേതൃത്വം ഇവരുമായി ചർച്ച ചെയ്തു താത്കാലിക വെടിനിർത്തലിൽ എത്തിയിരുന്നു. ഇതിനിടയിലാണ് സ്ഥാനങ്ങൾ രാജിവച്ചുകൊണ്ടുള്ള ചെന്നിത്തലയുടെ പുതിയ നീക്കം. അതേസമയം, ഉടക്കിനിൽക്കുന്ന മറ്റു മുതിർന്ന നേതാക്കളായ വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ അനുനയിപ്പിക്കാൻ കാര്യമായ ശ്രമമൊന്നും ഇപ്പോൾ കെപിസിസി നടത്തുന്നില്ല.

You might also like

Most Viewed