മോൻസൺ‍ മാവുങ്കലിനെ കസ്റ്റഡിയിൽ‍ വിട്ടു


തിരുവനന്തപുരം: മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ‍ വിട്ടു. ഒക്ടോബർ‍ രണ്ട് വരെ മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ‍ വിട്ടത്. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി.

പുരാവസ്തു വിൽ‍പ്പനക്കാരനെന്ന വ്യാജേനയാണ് മോൻസൺ മാവുങ്കൽ‍ പലരിൽ‍ നിന്നായി കോടികൾ‍ തട്ടിച്ചത്. 2018 മുതൽ‍ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോൻസണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടർ‍ന്ന് നിരവധി പേർ‍ പരാതി നൽ‍കി. എന്നാൽ‍ പരാതികളിൽ‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോൻസൺ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയിൽ‍ ഉള്ളവരുമായും മോൻസണ് ഉറ്റ ബന്ധമാണുള്ളത്.

You might also like

  • Straight Forward

Most Viewed