ആരോഗ്യപ്രവർത്തകരെ മർദിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി


കൊച്ചി: ആരോഗ്യപ്രവർത്തകരെ മർദിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് സർക്കാരിന് കോടതി നിർദേശം നൽകി. കോവിഡ് ചികിൽ‍സാ നിരക്ക് സംബന്ധിച്ച കേസ് പരിഗണിക്കുന്പോഴാണ് കോടതിയുടെ നിർ‍ദേശം.

ആക്രമണങ്ങളിൽ‍ കേസ് രജിസ്റ്റർ‍ ചെയ്യപ്പെടുന്നില്ലെന്ന് സ്വകാര്യ ആശുപത്രികൾ‍ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed