സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി. മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ ചുരുക്കാനാണ് തീരുമാനം. പത്ത് അംഗങ്ങളിൽ കൂടുതൽ ഉള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോണാക്കാമെന്നാണ് പുതിയ ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. നിലവിൽ മൈക്രോ കണ്ടെയ്ൻമെന്‍റ് പ്രഖ്യാപിക്കുന്നത് വാർഡ് തലത്തിലായിരുന്നു. എന്നാൽ ഇനി മുതൽ കോവിഡ് വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും നിയന്ത്രണങ്ങൾ ഉണ്ടാവുക.

ഒരു പ്രദേശത്ത് 100 പേരെ പരിശോധിക്കുന്പോൾ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചാൽ അവിടം മൈക്രോ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിക്കും. അഞ്ചിൽ താഴെ ആണെങ്കിൽ പ്രദേശത്തെ സ്ഥിതിഗതികൾ അനുസരിച്ചായിരിക്കും നിയന്ത്രണം. 100 മീറ്റർ പരിധിക്കുള്ളിൽ അഞ്ച് രോഗബാധിതരെങ്കിൽ അവിടം ക്ലസ്റ്ററായി പരിഗണിക്കും. സംസ്ഥാനത്തെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed