ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം



ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങി ഒരു വയസുകാരന്‍ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകന്‍ എസ് അന്‍വേദാണ് മരിച്ചത്. വീട്ടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ശനിയാഴ്ച വൈകിട്ട് ആറോടെ കുട്ടി കുഴഞ്ഞുവീണ് ബോധരഹിതനായി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചിരുന്നു. പരിശോധനയില്‍ മരണം കാരണം കണ്ടത്താനായില്ല. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോഴാണ് ശ്വാസനാളത്തില്‍ ചെറിയ വണ്ട് കുടുങ്ങി കിടക്കുന്നത് കണ്ടത്തിയത്. ചത്ത വണ്ടിനെ പുറത്തെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്മാശനത്തില്‍ സംസ്‌കരിച്ചു.

You might also like

  • Straight Forward

Most Viewed