കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21ന്



കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 21ന്. മാസപ്പിറവി കാണാത്തതിനാലാണ് ദുൽഖഅ്ദ 30 പൂർത്തിയാക്കി തിങ്കളാഴ്ച ദുൽഹജ് ഒന്നും അതനുസരിച്ച് പെരുന്നാൾ ജൂലൈ 21ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരും, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങൾ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദിയിൽ ബലി പെരുന്നാൾ ജൂലൈ 20നാണ്. അറഫാ സംഗമം ജൂലൈ 19ന് നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed