ഡൽഹിയിൽ 2500കോടിയലധികം വരുന്ന ലഹരിമരുന്ന് പിടികൂടി


ന്യൂഡൽഹി: ഡൽഹിയിൽ വൻ ലഹരിമരുന്നുവേട്ട. 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയാണ് പിടികൂടിയത്. ഡൽഹി പോലീസ് ഇതുവരെ പിടികൂടിയതിൽവച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. 

ഡൽഹി പോലീസിന്‍റെ സ്പെഷൽ സെൽ വിഭാഗമാണ് പരിശോധന നടത്തിയത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

You might also like

Most Viewed