കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശേരി സ്വദേശി മുഹമ്മദ് ഒനാസിസാണ് അറസ്റ്റിലായത്. തട്ടിപ്പിന് ശേഷം യുഎഇയിലേക്ക് കടന്ന ഇയാൾ പഞ്ചാബിലെ അമൃത്സറിൽ വിമാനമിറങ്ങിയപ്പോളാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019ലണ് സംഭവം. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ് യുവാക്കളിൽ നിന്നായാണ് ഇയാൾ പണ കൈപ്പറ്റിയത്. അഞ്ച് ലക്ഷം രൂപ നൽകിയാൽ ജോലി എന്നായിരുന്നു ഇയാളുടെ വാഗ്ദാനം. അഡ്വാന്‍സായി രണ്ടരലക്ഷം രൂപയും ഇയാൾ ആവശ്യപ്പെട്ടു.
80 പേരിൽ നിന്നും ഇയാൾ പണം വാങ്ങി. വിദേശത്തേക്ക് പോകാൻ വീസ ശരിയാക്കി നൽകാമെന്ന് പറഞ്ഞും ഇയാൾ പലരെയും പണം വാങ്ങി കബളിപ്പിച്ചു. തുടർന്ന് ഇയാൾ വിദേശത്തേക്ക് മുങ്ങിയതോടെയാണ് ആളുകൾ പരാതിയുമായി എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒനാസിസിന്റെ സഹായി രാജേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ച അമൃത്സറിലെ വിമാനത്താവളത്തിൽ ഇറങ്ങുന്പോഴാണ് ഒനാസിസ് അറസ്റ്റിലായത് ഇയാളെ കണ്ണൂരിൽ എ്ത്തിച്ചു. ചക്കരക്കൽ, തലശേരി, പിണറായി, എടക്കാട്, കണ്ണൂർ ടൗണ്‍ േസ്റ്റഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.