വിസ്മയ കേസിന്‍റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിരൺകുമാർ ഹൈക്കോടതിയിൽ

കൊച്ചി: വിസ്മയ കേസിന്‍റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരൺകുമാർ ഹൈക്കോടതിയിൽ. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നും കേസന്വേഷണം േസ്റ്റ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, വിസ്മയയുടേത് ജീവനൊടുക്കിയതെന്ന് സൂചന നൽകുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇതുവരെ എത്തിയിട്ടില്ല. ജൂൺ 21നാണ് വിസ്മയയെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.