കേരള സര്‍ക്കാര്‍ നിരന്തരം അന്വേഷണം നടത്തി ബുദ്ധിമുട്ടിക്കുന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്
കൊച്ചി; എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ കേരള സർക്കാർ നിരന്തരം അന്വേഷണം നടത്തുകയാണെന്ന് സോളിസിറ്റർ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയില്‍. ക്രൈംബ്രാഞ്ച് അന്വേഷണം നേരത്തെ കോടതി തടഞ്ഞതാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു. ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ചോദ്യംചെയ്തുള്ള ഹരജിയിലാണ് വാദം. കേസ് വിധി പറയാന്‍ മാറ്റി. സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഏജന്‍സിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന വാദമാണ് സോളിസിറ്റര്‍ ജനറല്‍ ഉയര്‍ത്തിയത്.

