വധഭീഷണി: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴിയെടുത്തു
കോട്ടയം: നിർഭയമായി പൊതുപ്രവർത്തനം നടത്താനുള്ള അവസരം ഉണ്ടാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വധഭീഷണി കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾ പോലീസും സർക്കാരും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണിക്കത്ത് ജയിലിൽനിന്നും എഴുതിയതായിരിക്കാം.
അങ്ങോട്ടു തന്നെ മടങ്ങേണ്ടതാണല്ലോ എന്ന കത്തിലെ വരികളാണ് ജയിലിൽ നിന്നാണെന്ന് കരുതാൻ ഇടയാക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇതിനിടെ പോലീസ് തിരുവഞ്ചൂരിന്‍റെ മൊഴിയെടുത്തു. കോട്ടയം വെസ്റ്റ് പോലീസാണ് വ്യാഴാഴ്ച രാവിലെ തിരുവഞ്ചൂരിന്‍റെ ഓഫീസിലെത്തി മൊഴിയെടുത്തത്.

