പോക്കറ്റിൽ വെച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു


മലപ്പുറം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ മൂർക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തിൽ ശിഹാബുദ്ദീന്റെ (31) മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിലാണ് ഫോൺ വെച്ചിരുന്നത്. അപകടത്തിൽ ശിഹാബുദ്ദീന്റെ വലത്തേ കാലിന് പൊള്ളലേറ്റു.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീൻ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കന്പനിയുടെ സി3 എന്ന സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.

വലത്തേ കാലിന് പൊള്ളലേറ്റ ശിഹാബുദ്ദീനെ മൂർക്കനാട് പൊട്ടിക്കുഴിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. ഫോണിനൊപ്പം സൂക്ഷിച്ചിരുന്ന ലൈസൻസും പണവും കത്തിനശിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed