കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക് സുധാകരനൊപ്പം റോജിയുടെ പേരും പരിഗണിച്ച് ഹൈക്കമാൻഡ്

ന്യൂഡല്‍ഹി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനൊപ്പം റോജി എം ജോണിന്‍റെ പേര് സജീവമായി പരിഗണിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താത്‌പര്യ പ്രകാരമാണ് അവസാനനിമിഷം റോജിയേയും പരിഗണിക്കുന്നത്. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥിസംഘടനയായ എന്‍ എസ് യുവിൽ രാഹുൽഗാന്ധി തിരഞ്ഞെടുപ്പ് ഏർപ്പെടുത്തിയ ശേഷം ആദ്യമായി അദ്ധ്യക്ഷനായ ആളാണ് റോജി എം ജോണ്‍. കോണ്‍ഗ്രസിലേക്ക് ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന നയം ഈ ആലോചനയ്‌ക്ക് പിന്നിലുണ്ടെന്നും വിവരമുണ്ട്. ഉമ്മൻചാണ്ടി നേതൃതലത്തിൽ നിന്ന് മാറിയ ശേഷം ജനകീയനായ ഒരാളും കോൺഗ്രസ് തലപ്പത്തേക്ക് വന്നിട്ടില്ല. ആ സാഹചര്യത്തിൽ കൂടിയാണ് റോജിക്കുളള സാദ്ധ്യത കൂടുന്നത്.