കോൺഗ്രസ്സിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരൻ


കണ്ണൂർ: കോൺഗ്രസിനേറ്റ കനത്ത തോൽവി സംബന്ധിച്ച് നേതൃത്വം ചർച്ച ചെയ്യുമെന്ന് കെ. സുധാകരൻ. തിരക്കിട്ട് നേതൃമാറ്റം വേണമെന്ന് തനിക്ക് അഭിപ്രായമില്ല. വളരെ ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കാനുള്ള സാവകാശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, സീറ്റ് വിഭജനം മുതൽ സ്ഥാനാർഥി നിർണയം വരെ പല വിഷയങ്ങളിലും സുധാകരൻ നേതൃത്വത്തിനെതിരെ നിലപാട് പരസ്യമാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ കെ.സുധാകരൻ മൗനം തുടരുകയായിരുന്നു.

You might also like

Most Viewed