ഇന്ത്യയിൽ പ്രതി ദിന കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് കുതിക്കുന്നു


ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രോഗം ബാധിച്ചത്. ഇതേസമയത്ത് 1,619 പേർ മരണമടഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

ഇതുവരെ രാജ്യത്ത് ആകെ 1,50,61,919 പേർക്കാണ് രോഗം ബാധിച്ചത്. 19,29,329 പേരാണ് നിലവിൽ വൈറസ് ബാധിതരായി ചികിത്സയിലുള്ളത്. 1,78,769 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 1,29,53,821 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും 12,38,52,566 ഇതുവരെ വാക്സിൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed