ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി
ഹോങ്കോംഗ്: ഹോങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഹോങ്കോംഗിന്‍റെ നടപടി. ഏപ്രിൽ 20 മുതൽ മേയ് മൂന്ന് വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്.
ഇന്ത്യയ്ക്ക് പുറമേ പാക്കിസ്ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും ഹോങ്കോംഗ് റദ്ദാക്കിയിട്ടുണ്ട്. ഹൈറിസ്ക് ഗ്രൂപ്പ് എയിൽപ്പെട്ട രാജ്യങ്ങൾ ആയതിനാലാണ് ഇവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിവരം.

