ബഹ്റൈനിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ കഴിഞ്ഞ വർഷം 713 നിയമലംഘനങ്ങൾ


 

മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന വിവിധ ഫാർമസികളിൽ കഴിഞ്ഞ വർഷം 713 നിയമലംഘനങ്ങൾ കണ്ടെത്തിയതായി നാഷണൽ ഹെൽത്ത് റെഗുലേറ്റി അതോറിറ്റി അറിയിച്ചു. വിവിധ ഫാർമസികളിലായി ഇവർ നടത്തിയ 654 പരിശോധനകളിലാണ് ഇത് കണ്ടെത്തിയത്. നിയമലംഘനങ്ങളിൽ 45 ശതമാനം മരുന്നുമായി ബന്ധപ്പെട്ടതായിരുന്നുവെങ്കിൽ 18 ശതമാനം ലൈസൻസിങ്ങുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ വർഷം പുതുതായി 47 പുതിയ ഫാർമസികൾക്കാണ് പ്രവർത്തന അനുമതി നൽകിയത്. 2019ൽ ഇത് 41 ആയിരുന്നു. അനുവദിക്കപ്പെട്ട ഫാർമസികളിൽ നാൽപതെണ്ണവും പ്രവർത്തിക്കുന്നത് ആരോഗ്യകേന്ദ്രങ്ങളുടെ ഭാഗമായിട്ടാണ്. നിലവിൽ  ലൈസൻസുള്ള 332 ഫാർമസികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 258 എണ്ണം സ്വകാര്യമേഖലയിലാണ്.

 


 

You might also like

  • Lulu Exchange
  • Straight Forward

Most Viewed