ന്യൂനപക്ഷ കോർപറേഷൻ നിയമന ഇളവ് ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടതായി റിപ്പോർട്ട്

തിരുവനന്തപുരം: ന്യൂനപക്ഷ കോർപറേഷൻ നിയമന ഇളവ് ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടു. 2016 ആഗസ്റ്റ് ഒൻപതിനാണ് മുഖ്യമന്ത്രി ഫയൽ കണ്ടത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കെ.ടി അദീപിന്‍റെ നിയമനം. നിയമന യോഗ്യതയിൽ മാറ്റം നിർദേശിക്കുന്ന മന്ത്രി കെ.ടി. ജലീലിന്‍റെ കത്ത് നേരത്തേ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലിൽ ഒപ്പിട്ടുവെന്ന് വിവരം പുറത്തുവരുന്നത്. ഈ കത്തു കൂടി പരിഗണിച്ചാണ് ലോകായുക്ത ജലീലിനെതിരെ ഉത്തരവിട്ടത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി ജലീൽ ബന്ധു കെ.ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും ലോകായുക്ത കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.