തൃശ്ശൂർ പൂരം തകർക്കാൻ ഡിഎംഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തൃശൂർ: പൂരം തകർക്കാൻ ഡിഎംഒ ശ്രമിക്കുകയാണെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കണമെന്ന ഡിഎംഒയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് ആരോപണം. ഊതിപ്പെരുപ്പിച്ച കണക്കാണ് ഡിഎംഒ സർക്കാരിന് നൽകിയിരിക്കുന്നത്. പൂരത്തിന് ആളുകളെ നിയന്ത്രിക്കാൻ ദേവസ്വങ്ങൾ തയാറാണ്. ആചാരങ്ങളെല്ലാം പാലിച്ച് പൂരം നടത്തണമെന്ന നിലപാടിൽ മാറ്റമില്ലെന്നും പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി.
അതേസമയം പൂരം നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ വീണ്ടും യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ജനങ്ങളെ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യണമെന്നാണ് കളക്ടറുടെയും നിലപാട്. പൂരം നടത്തിപ്പിന് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും തൃശൂർ ജില്ലാ ഭരണകൂടം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.