ആറന്മുളയിൽ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു

ആറന്മുള: പത്തനംതിട്ട ആറന്മുളയിൽ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി പ്രതീഷ് രക്ഷപ്പെട്ടത്. പ്രതിക്കായി തിരച്ചിൽ തുടരുന്നു. രാത്രി 11.30യോടെയാണ് സംഭവം. മോഷണക്കേസിലാണ് പ്രതീഷിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം കുന്പഴയിൽ പെൺകുട്ടിയെ പീഡിപ്പിച്ച അച്ഛനും ഇതേരീതിയിൽ പൊലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് പിന്നീട് പ്രതിയെ പിടികൂടിയത്.