സ്‌കൂളുകൾ അടുത്ത അദ്ധ്യയന വർഷവും തുറക്കില്ലെന്ന് സൂചന

തിരുവനന്തപുരം: സ്‌കൂളുകൾ അടുത്ത അദ്ധ്യയന വർഷവും തുറക്കുന്നില്ലെന്ന് റിപ്പോർട്ട്. പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണിൽ സ്‌കൂൾ തുറക്കുന്നതിൽ അവ്യക്തത തുടരുകയാണ്.
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്തൽ. പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലും ഓണ്‍ലൈന്‍ ക്ലാസുകൾക്ക് മാത്രമാണ് സാധ്യത. കഴിഞ്ഞ വർഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസുകളുടെ ആരംഭം. നിലവിൽ നടക്കുന്ന പരീക്ഷകൾ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്താനാണ് പദ്ധതിയെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.