പഴയ വണ്ടി പൊളിച്ച് പുതിയത് വാങ്ങിയാൽ 25 ശതമാനം വരെ നികുതിയിളവിന് കേന്ദ്ര നിർദ്ദശം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ വാഹന നയം പുറത്തുവന്നതോടെ ആശങ്കയിലായവർക്ക് പുതിയ ആശ്വാസം. വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാർത്ഥ്യമാകുന്നതോടെ വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവുമാണ് ഉപയോഗ പരിധി. എന്നാൽ പഴയ വാഹനങ്ങൾ പൊളിച്ച് പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് റോഡ് നികുതിയിൽ ഇളവ് നൽകാൻ സാധിക്കുമോ എന്നു പരിശോധിക്കുകയാണ് കേന്ദ്ര സർക്കാർ.
പഴയ വാഹനങ്ങൾ പൊളിക്കാൻ നൽകിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങൾക്ക് 25 ശതമാനം വരെ നികുതിയിൽ ഇളവ് നൽകാനാണ് കേന്ദ്ര ഉപരിതല മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. വെഹിക്കിൾ സ്‌ക്രാപ്പിങ്ങ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യവാഹനങ്ങൾക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങൾക്ക് 15 ശതമാനവും നികുതി ഇളവ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ.
2021 ഒക്ടോബർ ഒന്നു മുതൽ രാജ്യത്ത് സ്‌ക്രാപ്പേജ് പോളിസി പ്രാബൽയത്തിൽ വരാനാണ് സാധ്യത. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാർ സ്‌ക്രാപ്പേജ് പോളിസി നിലവിൽകൊണ്ടുവരുവാന്‍ ശ്രമിക്കുന്നത്. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം പൊളിക്കുന്നതടക്കമുള്ള നടചപടികളിലേക്കു കടക്കും. ഒരുവാഹനം മൂന്നിൽ കൂടുതൽ തവണ ഫിറ്റ്‌നസ് ടെസ്റ്റിൽ പരാജയപ്പെടുകയാണെങ്കിൽ അത് നിർബന്ധമായും സ്‌ക്രാപ്പിംഗിന് വിധേയമാക്കണമെന്ന് പോളിസിയിൽ വ്യക്തമാക്കുന്നു. വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിൾ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.