പിൻമാറാതെ ഹരിപ്പാട്ടെ കോൺഗ്രസ് വിമതൻ; ചെന്നിത്തലയ്‌ക്കെതിരെ മത്സരിക്കും


ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും പിൻവാങ്ങാതെ ഹരിപ്പാട്ടെ കോൺഗ്രസ് വിമതൻ. മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന നിയാസ് മത്സരിക്കും. "താക്കോൽ" ചിഹ്നത്തിലാണ് നിയാസ് മത്സരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വളരെ അപ്രതീക്ഷിതമായാണ് നിയാസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed