ശബരിമല: ഇടത് നേതാക്കള്‍ അതിര് കടക്കുന്നുവെന്ന് എൻഎസ്എസ്
ശബരിമല വിഷയത്തിൽ ഇടത് നേതാക്കളുടെ പ്രതികരണം അതിര് കടക്കുന്നുവെന്ന് എൻഎസ്എസ്. എൻഎസ്എസ് എന്നും വിശ്വാസം സംരക്ഷിക്കുന്നവർക്കൊപ്പമാണ്. അതിൽ രാഷ്ട്രീയമില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടി ഏതെങ്കിലും സർക്കാരുകളുടെ പടിവാതിക്കല്‍ പോയിട്ടില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
അധികാരത്തിന്‍റെ തണലിൽ വിശ്വാസ സംരക്ഷണം ചിലർ മറന്നുപോകുന്നു. അതിന്‍റേതായ തിരിച്ചടിയുണ്ടാകുമെന്നാണ് എന്‍എസ്എസിന്‍റെ മുന്നറിയിപ്പ്. എൻഎസ്എസിനെതിരായ വിമർശനങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയാണെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

