ഏറ്റുമാനൂരിലും പൂഞ്ഞാറിലും എൻഡിഎയ്ക്ക് രണ്ടു സ്ഥാനാർഥികൾ


കോട്ടയം: പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതോടെ ഏറ്റുമാനൂർ, പൂഞ്ഞാർ മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് രണ്ടു സ്ഥാനാർഥികൾ. ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചതാണ് മുന്നണിയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റുമാനൂരിൽ ബിജെപിക്കായി എൻ.ഹരികുമാറും ബിഡിജെഎസിനായി എൻ.ശ്രീനിവാസനും മത്സര രംഗത്തുണ്ട്. പൂഞ്ഞാറിലും സ്ഥിതി ഇതുതന്നെയാണ്. ഇവിടെയും ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. എൻഡിഎയിലെ തർക്കമാണ് മുന്നണിക്കായി രണ്ടു സ്ഥാനാർഥികൾ രംഗത്തുവരാൻ കാരണം. മുന്നണിയിലെ ധാരണപ്രകാരം ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകൾ ബിഡിജെഎസിനാണ്. എന്നാൽ ഇരു മണ്ഡലങ്ങളിലും ബിഡിജെഎസ് നിയോഗിച്ചത് ദുർബല സ്ഥാനാർഥികളാണെന്ന വാദമുയർത്തിയാണ് ബിജെപി സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ നിർത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed