കരിപ്പൂർ‍ വിമാനത്താവള റൺവേയ്ക്ക് സമീപം ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി


കോഴിക്കോട്: കരിപ്പൂർ‍ വിമാനത്താവള റൺവേയുടെ മതിലിനോട് ചേർ‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയർ‍ സെക്കൻഡറി സ്‌കൂളിന് സമീപം സംസ്ഥാനപാത 65ൽ‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേർ‍ന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.  പ്രദേശവാസികൾ‍ അറിയിച്ചതനുസരിച്ച് കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ. അഷ്‌റഫ് സ്ഥലത്തെത്തി. മലപ്പുറത്ത് നിന്നും ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിർ‍വീര്യമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed