കേരളത്തിൽ ഇന്ന് 4,505 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4,505 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4,854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,814 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,61,789 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്−19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4,061 ആയി.



