നാദാപുരത്ത് യുവാവിനെ തട്ടികൊണ്ട് പോയി; സുഹൃത്തുക്കൾക്ക് മർദനം
നാദാപുരം: അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പേരാന്പ്ര പന്തിരിക്കര സ്വദേശി ചെന്പുനടക്കണ്ടിയിൽ അജ്നാസ് (30) നെയാണ് നന്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. വെള്ളിയാഴ്ച പുലർച്ച 12.30 ഓടെയാണ് സംഭവം. വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങവേ അഞ്ച് പേരടങ്ങുന്ന സംഘം അജ്നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞ് നിർത്തുകയും ടയറിന്‍റെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു. തുടർന്ന് അജ്‌നാസിനെയും സുഹൃത്തുക്കളെയും മർദ്ദിക്കുകയും അജ്‌നാസിനെ ജീപ്പിൽ നിന്നിറക്കി ഇറക്കി ബലമായി അക്രമി സംഘം തട്ടികൊണ്ടുപോവുകയുമായിരുന്നു.

