താമരശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

വയനാട്: താമരശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. അടിവാരം മുതൽ ലക്കിടി വരെയുള്ള ചുരം റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ചുരത്തിലെ എട്ടാം വളവിനും ഒൻപതാം വളവിനും റോ വളരെ കുറവുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തിയുടെ പുനർനിർമാണവും 12 കിലോ മീറ്റർ ദൂരത്തിൽ ടാറിംഗുമാണ് ചുരം നവീകരണത്തിന്‍റെ ഭാഗമായി നടപ്പാക്കുന്നത്. മാർച്ച് അവസാനത്തോട് കൂടി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.