യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഇതു കൂടാതെ പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവർക്കെതിരെയുള്ള കേസുകളും നാമജപ സമരത്തിൽ പങ്കെടുത്തവർക്കെതിരെള്ള കേസുകളും പിൻവലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.