6100 കോടിയുടെ വികസനപദ്ധതികൾ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: ബിപിസിഎൽ പ്ലാന്‍റ് ഉൾപ്പെടെ 6100 കോടിയുടെ വികസനപദ്ധതികൾ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വികസന പദ്ധതികൾ നാടിന് സമർപ്പിച്ചത്. ബിപിസിഎല്ലിന്‍റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ടിനു പുറമേ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ സാഗരികയുടെ ഉദ്ഘാടനവും ദക്ഷിണ കൽക്കരി ബർത്തിന്‍റെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈന്‍ എന്‍ജിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനവും വെല്ലിംഗ് ടണ്‍ ഐലന്‍ഡിലെ റോ−റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു.