ബിജെപി ദേശീയ അദ്ധ്യക്ഷൻ കേരളത്തിലെത്തി
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ ദ്വിദിന സന്ദർശനത്തിനായി കേരളത്തിൽ എത്തി. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ദേശീയ അദ്ധ്യക്ഷന്, സംസ്ഥാന ബിജെപി സ്വീകരണം ഒരുക്കി. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ ജെ.പി. നദ്ദ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രാരംഭ പ്രവർത്തനങ്ങളും സ്ഥാനാർത്ഥി നിർണയവും ചർച്ച ചെയ്യും. നാളെ വൈകുന്നേരം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും.

