ആർടിപിസിആർ ടെസ്റ്റുകൾ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം തള്ളി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആർടിപിസിആർ ടെസ്റ്റുകൾ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം നടപ്പാക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആർടിപിസിആർ ടെസ്റ്റുകൾക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാൻ വൈകുമെന്നുമാണ് വിശദീകരണം. കടുത്ത ലക്ഷണമുള്ളവർക്കും രോഗ സാധ്യത കൂടുതലുള്ള സന്പർക്ക പട്ടികയിലുള്ളവർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം.
ആർടിപിസിആർ ടെസ്റ്റിനേക്കാൾ ഫലപ്രദം ആന്റിജന്‍ ടെസ്റ്റാണെന്നും മുൻ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. പ്രതിദിന സാന്പിൾ പരിശോധനകൾ ഒരു ലക്ഷമാക്കണമെന്നും അതിൽ 75 ശതമാനത്തോളം ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം.

