യുഡിഎഫ് ക്ഷണിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും: ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: യുഡിഎഫ് ക്ഷണിച്ചാൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ഹൈക്കോടതി മുൻ ജസ്റ്റീസ് കെമാൽ പാഷ. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാനാണ് താത്പര്യമെന്നും വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎ ആയാൽ തനിക്ക് ശന്പളം വേണ്ടെന്നും എൽഡിഎഫിനോടും ബിജെപിയോടും തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

