പാലായിൽ മാണി സി കാപ്പനായിരിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന് പി.ജെ ജോസഫ്


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍സിപിയെ യുഡിഎഫില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നുവെന്ന സൂചന നല്‍കി കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തന്നെയായിരിക്കുമെന്ന് പി ജെ ജോസഫ് പറഞ്ഞു.

യുഡിഎഫിലെ ധാരണപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുമ്പ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസിനാണ് ലഭിക്കുക. അതിനാല്‍ പാലാ സീറ്റില്‍ പി ജെ ജോസഫ് വിഭാഗത്തിന് അവകാശവാദം ഉണ്ട്. എന്നാല്‍ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയാല്‍ പാലാ സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയാറാണെന്ന് പിജെ ജോസഫ് പറഞ്ഞു. എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മത്സരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed