തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ കനത്ത പോളിങ്; 75 ശതമാനം പിന്നിട്ടു
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിൽ പോളിങ് അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ശേഷിക്കെ നാല് ജില്ലകളിലും കനത്ത പോളിങ്. വോട്ടെടുപ്പ് ആരംഭിച്ച് 11 മണിക്കൂർ പിന്നിടുന്പോൾ പോളിങ് 75 ശതമാനം പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളെക്കാൾ ഉയർന്ന പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
